തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പൊട്ടിവീണ വൈദ്യുതക്കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. നടൂര്‍കൊല്ല തൈത്തൂര്‍ വിളാകത്ത് വീട്ടില്‍ ബാബു(68)വാണ് മരിച്ചത്. രാവിലെ റോഡിലൂടെ നടന്നുവരുമ്പേള്‍ പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ ചവിട്ടി ഷോക്കേല്‍ക്കുകയായിരുന്നു. മൃതദേഹം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. സംഭവത്തില്‍ പോലീസ് കേസെടുത്തു.
സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ തെങ്ങ് ദിവസങ്ങള്‍ക്ക് മുമ്പാണ് വൈദ്യുതി ലൈനിലേക്ക് മറിഞ്ഞു വീണത്. കെ.എസ്.ഇ.ബി. ഓഫീസില്‍ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.