നടൻ റിയാസ് ഖാന് യു.എ.ഇ ഗോൾഡൻ വിസ
ദുബായ്: പ്രശസ്‌ത നടൻ റിയാസ് ഖാന് യു.എ.ഇയുടെ പത്ത് വർഷ ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും നടൻ ഗോൾഡൻ വിസ ഏറ്റുവാങ്ങി.
വർഷങ്ങൾക്ക് മുൻപ് നടൻ റിയാസ് ഖാൻ അഭിനയിച്ച സിബി മലയിൽ ചിത്രം ജലോത്സവത്തിലെ ദുബായ് ജോസ് അടുത്തിടെ വീണ്ടും നവമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. ‘ചീങ്കണി ജോസ്’ ദുബായ് ജോസായി വന്ന് ‘അടിച്ചു കേറി വാ’ വീണ്ടും മമ്മൂട്ടിയുടെ ടർബോ ജോസ് ഹിറ്റായതോടെ നവമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. നേരത്തെ മലയാളം ഉൾപ്പെടെ നിരവധി ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്ക് യു.എ. ഇ ഗോൾഡൻ വിസ ലഭിച്ചത് ദുബായിലെ ഗോൾഡൻ വിസ മാന്‍ എന്ന് വിശേഷിപ്പിക്കുന്ന ഇഖ്ബാൽ മാർക്കോണിയിൽ നിന്നായിരുന്നു.