കോട്ടയം: ആര്‍പ്പൂക്കര പിണഞ്ചിറക്കുഴിയില്‍ സ്വകാര്യ ബസില്‍നിന്ന് വീണ് വയോധികന് മരിച്ചു. ആര്‍പ്പൂക്കര സ്വദേശിയായ പാപ്പനാ(76)ണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം.
ആര്‍പ്പൂക്കര-കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എം.വി. ബസില്‍നിന്ന് വീണാണ് അപകടം.കോട്ടയം ഭാഗത്തേക്ക് പോകാനായി ബസില്‍ കയറാനെത്തിയ പാപ്പന് ബസിലേക്ക് കയറുന്നതിനിടെ റോഡിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.