ഇരുമ്പ് പൈപ്പ് ശരീരത്തിൽ കുത്തി കയറിയ പശുവിനെ രക്ഷപ്പെടുത്തി
പൂച്ചാക്കൽ: ഇരുമ്പ് പൈപ്പ് ശരീരത്തിൽ കുത്തി കയറിയ പശുവിനെ വെറ്ററിനറി ഡോക്ടറും ഫയർ ഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. പള്ളിപ്പുറം പഞ്ചായത്ത് നാലാം വാർഡ് ആഞ്ഞിലിക്കൽവെളി വീട്ടിൽ നന്ദകുമാറിന്റെ പശുവാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം. പിറ്റേദിവസം രാവിലെയാണ് പശുവിന്റെ ദേഹത്ത് ഇരുമ്പ് പൈപ്പ് കയറിയിരിക്കുന്നത് കണ്ടത്.
ഉടൻ തന്നെ തുറവൂർ പ്രേംസ് വെറ്ററിനറി ക്ലിനിക്കിലെ ചീഫ് കൺസൾട്ടന്റ് ഡോ. സി കെ പ്രേംകുമാറിനേയും ചേർത്തല ഫയർ ഫോഴ്സിനേയും വിളിച്ചു വരുത്തി. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പുറമേയുള്ള ഇരുമ്പ് പൈപ്പ് മുറിച്ചു മാറ്റി. തുടർന്ന് രണ്ട് മണിക്കൂർ കൊണ്ടാണ് ഡോക്ടർ ശരീരത്തിൽ കയറിയ പൈപ്പ് നീക്കം ചെയ്തത്. പശു ഇപ്പോൾ ആഹാരം കഴിച്ചു തുടങ്ങി.
ഗുജറാത്തിലെ ബിൽ ഇതാ…; രാജ്യത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ചാർജ് കേരളത്തിലാണോ? കെഎസ്ഇബി വിശദീകരണം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം