ഡൽഹി: 2024ലെ പെന്‍ പിന്റര്‍ പുരസ്‌കാരം അരുന്ധതി റോയിക്ക്. സാഹിത്യ നോബല്‍ സമ്മാന ജേതാവായ നാടകകൃത്ത് ഹരോള്‍ഡ് പിന്ററോടുള്ള ബഹുമാനാര്‍ത്ഥം ഇംഗ്ലീഷ് പെന്‍ 2009ല്‍ ആരംഭിച്ച വാര്‍ഷിക സാഹിത്യ പുരസ്‌കാരമാണിത്. അരുന്ധതി റോയിയുടെ ശക്തമായ ശബ്ദം ഒരിക്കലും നിശബ്ദമാക്കരുതെന്ന് ജൂറി അഭിപ്രായപ്പെട്ടു.
അരുന്ധതി റോയിക്കെതിരെ യുഎപിഎ ചുമത്താന്‍ അനുമതി നല്‍കിയ ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് പുരസ്‌കാര പ്രഖ്യാപനം.
ഒക്ടോബര്‍ പത്തിന് ബ്രിട്ടീഷ് ലൈബ്രറി നടത്തുന്ന പരിപാടിയില്‍ പുരസ്‌കാരം വിതരണം ചെയ്യും. എഴുത്തുകാരി ബുദ്ധിയും സൗന്ദര്യവും ചേര്‍ത്ത് അനീതിയുടെ അടിയന്തര കഥകളാണ് വായനക്കാരോട് പറഞ്ഞതെന്ന് ബോര്‍ത്ത് വിക്ക് പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും തിളങ്ങുന്ന ശബ്ദമാണ് എഴുത്തുകാരിയുടേതെന്നും ജൂറി അഭിപ്രായപ്പെട്ടു.