സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇന്നും നേരിയ ഇടിവ്. ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന് 2 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 6575 രൂപയിലും പവന് 52, 600 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്, ജൂൺ ഏഴിനാണ്.
54,080 എന്ന നിരക്കിലാണ് ഒരു പവൻ സ്വർണം എത്തി നിന്നത്. ഇതിന് തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ വിലയിൽ വലിയ രീതിയുലുള്ള ഇടിവും സംഭവിച്ചു. ജൂൺ 10-ന് 52,560 രൂപയാണ് രേഖപ്പെടുത്തിയത്. അതിന് ശേഷം ചെറിയ ഏറ്റക്കുറച്ചിലുകളോടെ സ്വർണവില ഇപ്പോൾ 52ൽ എത്തി നിൽക്കുകയാണ്.
മെയ് മാസം 20ന് സ്വർണവില 55,120 രൂപയിൽ എത്തിയിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ഓഹരി വിപണിയിലും അന്താരാഷ്ട്ര വിപണിയിലും ഉണ്ടാകുന്ന ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.