ഗയാന: ടി20 ലോകകപ്പിലെ സെമി ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. മഴ മൂലം വൈകിയാണ് ടോസിട്ടത്. മത്സരത്തില്‍ തുടര്‍ന്നും മഴ ഭീഷണിയുണ്ട്.
ഇരുടീമുകളിലും മാറ്റമില്ല. ഇന്ന് ജയിക്കുന്ന ടീം 29ന് നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ന് മഴ മൂലം മത്സരം ഉപേക്ഷിച്ചാല്‍ സൂപ്പര്‍ എട്ടിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവില്‍ ഇന്ത്യ ഫൈനലിലെത്തും.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, വിരാട് കോഹ്ലി, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ.
Sports
ഐസിസി ടി20 ക്രിക്കറ്റ് വേള്‍ഡ് കപ്പ് 2024
കേരളം
ക്രിക്കറ്റ്
ദേശീയം
ലേറ്റസ്റ്റ് ന്യൂസ്
വാര്‍ത്ത