യുഎസ് ~യൂറോപ്യന്‍ സൈനിക സഖ്യമായ നാറ്റോയുടെ പുതിയ മേധാവിയായി പ്രതീക്ഷിച്ചിരുന്നതു പോലെ മുന്‍ ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെ തന്നെ തെരഞ്ഞെടുക്കപ്പെട്ടു.ഒക്ടോബര്‍ ഒന്നിനാണ് റുട്ടെ സെക്രട്ടറി ജനറല്‍ പദവി ഏറ്റെടുക്കുക. റൊമാനിയന്‍ പ്രസിഡന്റ് ക്ളൗസ് യോഹാനിസ് ആയിരുന്നു റുട്ടെയുടെ എതിര്‍സ്ഥാനാര്‍ഥി. അദ്ദേഹം മത്സരത്തില്‍ നിന്നു പിന്‍മാറിയതോടെയാണ് റുട്ടെയുടെ തെരഞ്ഞെടുപ്പ് കൂടുതല്‍ എളുപ്പമായത്.പത്തു വര്‍ഷത്തിലേറെയായി നാറ്റാ സെക്രട്ടറി ജനറലായി തുടരുന്ന യെന്‍സ് സ്റേറാള്‍ട്ടന്‍ബര്‍ഗിന്റെ കാലാവധി അവസാനിക്കുന്ന ഒഴിവിലാണ് റുട്ടെയുടെ നിയമനം. കഴിഞ്ഞവര്‍ഷം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചയുടന്‍ പ്രബലരാജ്യങ്ങളായ യുഎസ്, ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ് എന്നിവ മാര്‍ക്ക് റുട്ടെയ്ക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു.റഷ്യയുമായുള്ള യുദ്ധത്തില്‍ യുക്രെയ്നിനു ശക്തമായ പിന്തുണ നല്‍കുന്ന നാറ്റോയില്‍ 32 അംഗരാജ്യങ്ങളാണുള്ളത്. യുക്രെയ്ന് അനുകൂലമായി ശക്തമായ നിലപാട് സ്വീകരിക്കുന്ന നേതാവാണ് റുട്ടെ.