മൂവാറ്റുപുഴ: പെരുമ്പല്ലൂരിൽ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വാഴക്കുളം തൈക്കുടിയിൽ നിതീഷ് ദിനേശൻ (32) ആണ് മരിച്ചത്. തടി ലോറിയിൽ ഇടിച്ചു നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ്, വീടിന്റെ മതിൽ തകർത്ത് മുറ്റത്തേക്ക് തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്.
ജീപ്പിലുണ്ടായിരുന്ന യുവാവിന്റെ സുഹൃത്ത് ജോസ്‌മോനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് എട്ട് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ജീപ്പ് പൂർണമായും തകർന്നു.