പത്തനംതിട്ട: മഴ കനത്തതോടെ ജില്ലാ കളക്ടര്‍മാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്നുണ്ടോയെന്ന് അറിയാനുള്ള ആകാംഷയിലാണ് വിദ്യാര്‍ത്ഥികളില്‍ പലരും. കഴിഞ്ഞ ദിവസം നിരവധി ജില്ലകളില്‍ അവധി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ചയും അവധിയുണ്ടാകുമോയെന്നറിയാനാണ് പലരുടെയും കാത്തിരിപ്പ്.
കോട്ടയം ജില്ലയിലും, ആലപ്പുഴ ജില്ലയിലെ ചില പ്രദേശങ്ങളിലും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ അവധിയുണ്ടോയെന്നറിയാന്‍ നിരവധി പേരാണ് കളക്ടറുടെ സമൂഹമാധ്യമ പേജുകളില്‍ കമന്റ് ചെയ്തത്. ഇതിന് കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ നല്‍കിയ മറുപടി വൈറലാണ്.
”ഗ്രീന്‍ ആണ് മക്കളെ. ഹോം വര്‍ക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്‌തോളൂ” എന്നാണ് കളക്ടറുടെ മറുപടി. ജില്ലയില്‍ ഗ്രീന്‍ അലര്‍ട്ടാണെന്നത് ചൂണ്ടിക്കാട്ടിയാണ് അവധിയില്ലെന്ന് കളക്ടര്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്.