സ്വന്തം ഉപയോഗത്തിന് കഞ്ചാവ് കൈവശം വയ്ക്കുന്നതിന് ബ്രസീലിലും അനുമതിയായി. ബ്രസീല്‍ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഈ മാറ്റം. ഇതോടെ കഞ്ചാവിന്റെ വ്യക്തിഗത ഉപയോഗം അനുവദിക്കുന്ന യൂറോപ്യന്‍ ~ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ നിരയിലേക്ക് ബ്രസീലും കടന്നു.2015 മുതല്‍ ഇതിനുള്ള ചര്‍ച്ചകള്‍ ബ്രസീലില്‍ നടന്നു വരികയായിരുന്നു. 11 അംഗ സുപ്രീംകോടതിയിലെ ഭൂരിപക്ഷം ജഡ്ജിമാരും തീരുമാനത്തെ അനുകൂലിച്ചു. കൈവശം വയ്ക്കാവുന്ന കഞ്ചാവിന്റെ അളവ് എത്രയാണെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. അതേസമയം, കഞ്ചാവ് വില്‍ക്കുന്നത് നിയമവിരുദ്ധമായി തന്നെ തുടരും.ചെറിയ അളവില്‍ കഞ്ചാവ് കൈവശം വെക്കുന്നത് മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെല്ലാം കുറ്റകരമല്ലാതാക്കിയപ്പോഴും ബ്രസീലില്‍ അത് നിയമവിരുദ്ധമായി തന്നെ തുടര്‍ന്നിരുന്നു. ചികിത്സയുടെ ആവശ്യത്തിന് കഞ്ചാവ് വളര്‍ത്താന്‍ കഴിഞ്ഞ വര്‍ഷം ബ്രസീല്‍ കോടതി അനുമതി നല്‍കിയിരുന്നു.