യുണൈറ്റഡ് നേഷന്‍സ്: യുഎന്‍ ജനറല്‍ അസംബ്ലിയില്‍ കശ്മീരിനെക്കുറിച്ച് പരാമര്‍ശിച്ച പാകിസ്ഥാനെ വിമര്‍ശിച്ച് ഇന്ത്യ.
പാകിസ്ഥാന്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകള്‍ പ്രചരിപ്പിക്കാനായി പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്‌തെന്നും അതില്‍ അതിശയമില്ലെന്നും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധീ പ്രതീക് മാത്തൂര്‍ പറഞ്ഞു.
യുഎന്‍ ജനറല്‍ അസംബ്ലി ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രസ്താവന നടത്തുകയായിരുന്നു മാത്തൂര്‍. ചര്‍ച്ചയ്ക്കിടെ ജനറല്‍ അസംബ്ലി വേദിയില്‍ പാകിസ്ഥാന്‍ പ്രതിനിധി മുനീര്‍ അക്രം കശ്മീരിനെ പരാമര്‍ശിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പാകിസ്ഥാന്‍ ജമ്മു കശ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭയുടെ വിവിധ വേദികളില്‍ നിരന്തരം ഉന്നയിക്കാറുണ്ട്. എന്നാല്‍ അതിന് ഒരു പിന്തുണയും ലഭിക്കാറില്ല എന്നതാണ് ശ്രദ്ധേയം.
#IndiaAtUN Mr @PratikMathur1, Minister, delivers India’s statement at the UNGA Debate on the Annual Report of the #UNSC today. pic.twitter.com/DAtPAVzl0G
— India at UN, NY (@IndiaUNNewYork) June 25, 2024