ഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ സിബിഐയുടെ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് കെജരിവാളിനെ മൂന്നു ദിവസത്തേക്ക് സിബിഐയുടെ കസ്റ്റഡിയില്‍ വിട്ടത്.
കെജരിവാളിനെ അറസ്റ്റ് ചെയ്ത സിബിഐ കസ്റ്റഡിയില്‍ വിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കോടതിമുറിയില്‍ ചോദ്യംചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റിന് അനുമതി നല്‍കിയത്. തുടര്‍ന്ന് വൈകിട്ടോടെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു
5 ദിവസമാണ് സിബിഐ ആവശ്യപ്പെട്ടത്. ജൂണ്‍ 29ന് കെജ്‌രിവാളിനെ കോടതിയില്‍ ഹാജരാക്കണം.