ആസിഫ് അലി ചിത്രവുമായി നവാഗത സംവിധായകൻ ഫർഹാൻ; വരുന്നത് ഡാർക്ക്‌ ഹ്യൂമർ എന്‍റര്‍ടെയ്‍നര്‍

സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു ആസിഫ് അലി, ബിജു മേനോൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തി ജിസ് ജോയ് സംവിധാനം ചെയ്ത തലവൻ എന്ന ചിത്രം. തലവൻ എന്ന ചിത്രത്തിൽ ജിസ് ജോയിയുടെ അസോസിയേറ്റ് ആയിരുന്ന ഫർഹാൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ നായകനാകുന്നതും ആസിഫ് അലിയാണ്. റിയൽ ലൈഫ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ എഡിറ്റർ നൗഫൽ അബ്ദുള്ള, നിസാർ ബാബു, പടയോട്ടം എന്ന ബിജു മേനോൻ ചിത്രം സംവിധാനം ചെയ്ത റഫീഖ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ആസിഫ് അലിയുടെ നിലവിലെ ചിത്രങ്ങളുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിന് ശേഷം ഈ വർഷം നവംബർ അവസാന വാരത്തോടെ ഈ സിനിമയുടെ ചിത്രികരണം തുടങ്ങും. 

ഡാർക്ക്‌ ഹ്യൂമർ സ്വഭാവത്തില്‍ ഒരുങ്ങുന്ന ചിത്രമാണിത്. പേരിടാത്ത ഈ ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രേക്ഷകർക്ക് മുന്നിലെത്തും. ജഗദീഷ്, ചന്ദു സലിംകുമാർ, കോട്ടയം നസീർ, സജിൻ ഗോപു തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. പീസ് എന്ന ജോജു ജോർജ് ചിത്രത്തിന് തിരക്കഥ ഒരുക്കിയ സഫർ സനൽ, രമേശ്‌ ഗിരിജ എന്നിവർ ചേർന്നാണ് രചന നിർവ്വഹിക്കുന്നത്. നിലവിൽ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ആസിഫ് അലി അഭിനയിക്കുന്നത്. അഡിയോസ് ആമിഗോസ് എന്ന ചിത്രമാണ് ആസിഫിന്റെതായി അടുത്തതായി പുറത്തിറങ്ങാനുള്ളത്.

ALSO READ : ‘കൂലി’യില്‍ രജനി എത്തുന്നത് ഈ ലുക്കില്‍? ചിത്രീകരണം ജൂലൈയിലെന്ന് ലോകേഷ് കനകരാജ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin