കോട്ടയം: ശക്തമായ മഴതുടരുന്നതിനാല്‍ കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനം നിരോധിച്ചു.
മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലെ രാത്രികാലയാത്രയും ജൂണ്‍ 30 വരെ നിരോധിച്ച് ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി ഉത്തരവിട്ടു.
അടുത്ത മൂന്നു ദിവസത്തേക്ക് കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നല്‍കി. മധ്യ കേരള തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദ പാത്തിയുടെ ഫലമായി കേരളത്തില്‍ മഴ അതിശക്തമായി തുടരുമെന്നും മുന്നറിയിപ്പുണ്ട്.