സെന്റ് ലൂസിയ: ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ടി20 ലോകകപ്പില്‍ നിന്നും ഓസ്‌ട്രേലിയ സെമിയില്‍ എത്താതെ പുറത്തായതിന് പിന്നാലെയാണ് തീരുമാനം. ടി20 ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഫ്രാഞ്ചെസി ക്രിക്കറ്റില്‍ ഇനിയും കളിച്ചേക്കുമെന്നാണ് സൂചന.
2009ല്‍, രാജ്യാന്തര ടി20യിലും, ഏകദിനത്തിലും അരങ്ങേറി. ടെസ്റ്റിലെ കന്നി മത്സരം 2011ലായിരുന്നു. ട്വന്റി20യിൽ 110 മത്സരങ്ങളിൽനിന്ന് 3277 റൺസും, ഏകദിനത്തിൽ 161 മത്സരങ്ങളിൽനിന്ന് 6932 റൺസും, ടെസ്റ്റിൽ 112 മത്സരങ്ങളിൽനിന്ന് 8786 റൺസും നേടി.
2015, 2023 വര്‍ഷങ്ങളിലെ ഏകദിന ലോകകപ്പ്, 2021ലെ ടി20 ലോകകപ്പ് എന്നിവ നേടിയ ടീമിലും, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടിയ ടീമിലും വാര്‍ണര്‍ ഭാഗമായിരുന്നു.
Recommended
Sports
ഐസിസി ടി20 ക്രിക്കറ്റ് വേള്‍ഡ് കപ്പ് 2024
കേരളം
ക്രിക്കറ്റ്
ദേശീയം
ലേറ്റസ്റ്റ് ന്യൂസ്
വാര്‍ത്ത