തിരുവനന്തപുരം: മലബാറിലെ പ്ലസ്വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ത്തു. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സമരം ഉദ്ഘാടനം ചെയ്തു. സമരം ഇന്നവസാനിച്ചില്ലെങ്കില്‍ ഗൗരവകരമായ തലത്തിലേക്ക് പോകുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുട്ടികളെ വഴിയില്‍ നിര്‍ത്തി വിദ്യാഭ്യാസ മന്ത്രിക്ക് മാത്രം വഴി നടക്കാമെന്ന് കരുതേണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസും പറഞ്ഞും.
മലബാര്‍ പ്ലസ്വണ്‍ സീറ്റ് പ്രതിസന്ധിയില്‍ നേരത്തെ വിദ്യാര്‍ഥി സംഘനകളായ എസ്.എഫ്.ഐ, കെ.എസ്.യു, എം.എസ്.എഫ്. എന്നിവരും പ്രതിഷേധിച്ചിരുന്നു. വിഷയത്തില്‍ വിദ്യാഭ്യാസ മ്രന്തി വി. ശിവന്‍കുട്ടി സംഘടനകളുമായി ചര്‍ച്ച നടത്തും. ഇന്നുച്ചയ്ക്ക് രണ്ടിനാണ് യോഗം.
മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സീറ്റ് ലഭിക്കുക, പുതിയ ബാച്ച് അനുവദിക്കുക എന്നതാണ് സംഘടനകളുടെ ആവശ്യം.ഇന്ന് തീരുമാനമുണ്ടായില്ലെങ്കില്‍ രാപ്പകല്‍ സമരമടക്കം അടുത്താഴ്ച ആരംഭിക്കാനാണ് സംഘടനകളുടെ തീരുമാനം.