ആവേശത്തിമിര്‍പ്പിലാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം. ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ആദ്യമായി പ്രവേശിക്കാന്‍ സാധിച്ചതിന്റെ ആഘോഷത്തിലാണ് ടീം. സൂപ്പര്‍ എട്ടില്‍ ഓസ്‌ട്രേലിയെയും, ബംഗ്ലാദേശിനെയും തകര്‍ത്താണ് അഫ്ഗാന്‍ സെമിയിലെത്തിയത്. സംഭവബഹുലമായിരുന്നു ബംഗ്ലാദേശിനെതിരെ നടന്ന സൂപ്പര്‍ എട്ട് പോരാട്ടം.
മഴ മൂലം പല തവണയാണ് ബംഗ്ലാദേശിനെതിരായ മത്സരം മുടങ്ങിയത്. ബംഗ്ലാദേശ് ബാറ്റു ചെയ്യുന്നതിനിടെ 11.4 ഓവറിലും മഴയെത്തി. ഈ സമയം ഡിഎല്‍എസ് നിയമപ്രകാരം ബംഗ്ലാദേശ് വിജയലക്ഷ്യത്തിന് തൊട്ടടുത്തെത്തിയിരുന്നു. മഴയുടെ ലക്ഷണം കണ്ടപ്പോള്‍ തന്നെ മത്സരം പതുക്കെയാക്കാന്‍ അഫ്ഗാന്‍ പരിശീലകന്‍ ജൊനാഥന്‍ ട്രോട്ട് മൈതാനത്തിന് പുറത്തുനിന്ന് താരങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Kabi khushi kabi gham main huta hai 🤣🤣 Hamstring 🤣 https://t.co/48jV4ESpuS
— Gulbadin Naib (@GbNaib) June 25, 2024

കാരണം ഒന്നോ രണ്ടോ പന്തുകള്‍ അഫ്ഗാന്‍ എറിഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷേ ബംഗ്ലാദേശ് ഡിഎല്‍എസ് നിയമപ്രകാരമുള്ള വിജയലക്ഷ്യം അനായാസമായി മറികടക്കുമായിരുന്നു. തുടര്‍ന്ന് മഴ കനക്കുകയും മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരുകയും ചെയ്താല്‍ ബംഗ്ലാദേശിനെ വിജയികളായി പ്രഖ്യാപിക്കാനും സാധ്യതയേറെയായിരുന്നു. 

One of the most severe hamstring injuries I’ve ever seen on video here. Really hope he’s OK #thoughtsandprayers pic.twitter.com/colL5pRSfu
— NRL PHYSIO (@nrlphysio) June 25, 2024

ഈ സാഹചര്യം മുന്നില്‍ക്കണ്ടാണ് മഴ പെയ്യും വരെ പന്തെറിയുന്നത് പതുക്കെയാക്കാന്‍ ട്രോട്ട് നിര്‍ദ്ദേശം നല്‍കിയത്. തൊട്ടുപിന്നാലെ സ്ലിപ്പില്‍ ഫീല്‍ഡില്‍ ചെയ്യുകയായിരുന്നു അഫ്ഗാന്‍ താരം ഗുല്‍ബാദിന്‍ നയീബ് പേശീവലിവാണെന്നും പറഞ്ഞ് ഗ്രൗണ്ടില്‍ കിടന്നു.
മഴ മൂലം താരങ്ങള്‍ ഗ്രൗണ്ട് വിടും വരെ നയീബ് മൈതാനത്ത് കിടന്നു. ഫിസിയോയുടെ സഹായവും തേടി. പിന്നാലെ മുടന്തിയാണ് താരം പവലിയനിലേക്ക് മടങ്ങിയത്. എന്നാല്‍ മഴ മാറി മത്സരം പുനഃരാരംഭിച്ചതോടെ താരം പൂര്‍വാധികം ഊര്‍ജത്തോടെ തിരിച്ചെത്തി. ഒടുവില്‍ മത്സരത്തില്‍ അഫ്ഗാന്‍ വിജയിച്ചതോടെ ആഹ്ലാദത്തില്‍ മൈതാനത്ത് അതിവേഗത്തില്‍ ഓടുന്ന നയീബിനെ കാണാന്‍ സാധിക്കുമായിരുന്നു.
ഈ സാഹചര്യത്തിലാണ് നയീബിന്റെ പേശീവലിവ് ‘നാടകം’ മാത്രമായിരുന്നു വിലയിരുത്തലില്‍ ആരാധകരെത്തിയത്. ഓസ്‌കാര്‍ ലെവല്‍ അഭിനയമെന്നായിരുന്നു വിമര്‍ശനം. സമയം തടസപ്പെടുത്താന്‍ ഫുട്‌ബോളില്‍ അവലംബിക്കുന്ന രീതി ഇതാദ്യമായി ക്രിക്കറ്റിലുമെത്തിയെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *