പൊലീസുകാരൻ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു

കൊച്ചി: തൃപ്പൂണിത്തുറ എ ആർ ക്യാമ്പിലെ പൊലീസുകാരൻ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു. അങ്കമാലി സ്വദേശി ശ്രീജിത്താണ്‌ മരിച്ചത്. എ ആർ ക്യാമ്പിനടുത്തുള്ള പെരുന്നിനാക്കുളം ക്ഷേത്രത്തിന്‍റെ കുളത്തിലായിരുന്നു അപകടം. ക്യാമ്പിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വൈകിട്ട് ആറ് മണിക്ക് കുളിക്കാന്‍ എത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. പരിശീലനം പൂര്‍ത്തിയാക്കി ആഴ്ചകള്‍ക്ക് മുന്‍പാണ് ശ്രീജിത്ത് പൊലീസ് സേനയില്‍ ചേര്‍ന്നത്. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.നാളെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Also Read: പൊലീസ് ശാസിച്ചു വിട്ടു; തിരിച്ചു വന്നു സ്റ്റേഷനു നേരെ കല്ലെറിഞ്ഞു; പാലക്കാട് മങ്കരയിൽ രണ്ട് യുവാക്കൾ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

By admin

You missed