പാലക്കാട്: പന്നിയങ്കരയിൽ ജുലൈ ഒന്നു മുതൽ പ്രദേശവാസികളും ടോൾ നൽകണമെന്ന് കമ്പനി. ഇതിനെതിരെ പ്രദേശവാസികൾ പന്നിയങ്കര ടോൾപ്ലാസക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. വിവിധ രാഷ്ട്രീയ സംഘടനകളും വരും ദിവസങ്ങളിൽ സമരം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ടോൾപ്ലാസക്ക് സമീപത്തെ ആറ് പഞ്ചായത്തുകളിലെ പ്രദേശവാസികളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. ഇന്ന് രാവിലെ ടോൾപ്ലാസക്ക് മുൻപിൽ പന്തലാംപാടം ജനകീയ കൂട്ടായ്മ, കേരള വ്യാപാരി സംരക്ഷണ സമിതി, സ്കൂൾ ബസ് ഉടമ അസോസിയേഷൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
പ്രദേശവാസികൾക്കു ടോൾ ഏർപ്പെടുത്തിയാൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് ജനകീയ സമരവേദി ചെയർമാൻ ബോബൻ ജോർജ് പറഞ്ഞു. പ്രദേശവാസികളുടെ ടോൾ പിരിവിനെതിരെ ഡിവൈഎഫ്ഐ വടക്കഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 29, 30 തീയതികളിലും സമരം നടത്തും. സിപിഐഎം നേതൃത്വത്തിൽ ജൂലൈ ഒന്നിന് ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *