സെന്റ് ലൂസിയ: സൂപ്പര്‍ എട്ടില്‍ ഓസ്‌ട്രേലിയക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ ഓസ്‌ട്രേലിയ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളില്ല. ഓസീസ് ടീമില്‍ ഒരു മാറ്റമുണ്ട്. ആഷ്ടണ്‍ അഗറിന് പകരം മിച്ചല്‍ സ്റ്റാര്‍ക്ക് ടീമില്‍ തിരിച്ചെത്തി.
സൂപ്പര്‍ എട്ടിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ സെമി ഫൈനല്‍ ഏറെക്കുറെ ഉറപ്പിച്ചു. അതേസമയം, കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് പരാജയപ്പെട്ട ഓസ്‌ട്രേലിയക്ക് ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമാണ്.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, വിരാട് കോഹ്ലി, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ.
Recommended
ഐസിസി ടി20 ക്രിക്കറ്റ് വേള്‍ഡ് കപ്പ് 2024
കേരളം
ക്രിക്കറ്റ്
ദേശീയം
ലേറ്റസ്റ്റ് ന്യൂസ്
വാര്‍ത്ത