മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് വെസ്റ്റ് ഇന്‍ഡീസിലെ നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചു. ബിജ്‌നോറിലെ നാഗിന സ്വദേശിയായ ഫയാസ് അൻസാരിയാണ് മരിച്ചത്. വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ കമന്ററി പാനലില്‍ പത്താനുമുണ്ട്. പത്താനൊപ്പം വെസ്റ്റ് ഇന്‍ഡീസില്‍ എത്തിയതായിരുന്നു ഫയാസ് അൻസാരി.
മുംബൈയില്‍ സലൂണ്‍ നടത്തവെയാണ് അന്‍സാരി പത്താനെ പരിചയപ്പെട്ടത്. ഒരിക്കല്‍ സലൂണിലെത്തിയ പത്താന്‍ അന്‍സാരിയെ തന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റായി നിയമിക്കുകയായിരുന്നു. അന്താരാഷ്ട്ര യാത്രകളിലടക്കം പത്താന്റെ ഒപ്പം സ്ഥിരം സാന്നിധ്യമായിരുന്നു അന്‍സാരിയും.
ജൂൺ 21 വെള്ളിയാഴ്ച വൈകുന്നേരം അൻസാരി കുളിക്കുന്നതിനിടെ ഹോട്ടൽ സ്വിമ്മിംഗ് പൂളിൽ മുങ്ങിമരിച്ചുവെന്നാണ് വെസ്റ്റ് ഇൻഡീസിൽ നിന്ന് കുടുംബത്തിന് ലഭിച്ച വിവരം. രണ്ട് മാസം മുമ്പാണ് അന്‍സാരി വിവാഹിതനായത്. അൻസാരിയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും ഇർഫാൻ പത്താൻ വെസ്റ്റ് ഇൻഡീസിൽ നടത്തുന്നുണ്ടെന്ന് ബന്ധു മുഹമ്മദ് അഹമ്മദ് പറഞ്ഞു.
Recommended
Sports
ഐസിസി ടി20 ക്രിക്കറ്റ് വേള്‍ഡ് കപ്പ് 2024
കേരളം
ക്രിക്കറ്റ്
ദേശീയം
ലേറ്റസ്റ്റ് ന്യൂസ്
വാര്‍ത്ത