ക്യാച്ചെടുക്കാന്‍ ശ്രമിച്ചില്ല, റിഷഭ് പന്തിനെതിരെ രോഹിത് ശര്‍മയുടെ അസഭ്യവര്‍ഷം! പ്രതികരിച്ച് ആരാധകരും -വീഡിയോ
സെന്റ് ലൂസിയ: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ നിര്‍ണായക പോരില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ സെമി ഫൈനലില്‍ സ്ഥാനമുറപ്പിക്കാനും ഇന്ത്യക്കായി. സെമിയില്‍ നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. സെന്റ് ലൂസിയയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് നേടിയത്. രോഹിത് ശര്‍മയുടെ (41 പന്തില്‍ 92) ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്.
മറുപടി ബാറ്റിംഗില്‍ ഓസീസിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുക്കാനാണ് സാധിച്ചത്. 43 പന്തില്‍ 76 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റ് നേടി. ഹെഡ് ഒഴികെ മിച്ചല്‍ മാര്‍ഷ് (28 പന്തില്‍ 37) മാത്രമാണ് ഓസീസ് നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്. എന്നാല്‍ മാര്‍ഷിനെ നേരത്തെ പുറത്താക്കാനുള്ള അവസരം ഇന്ത്യക്കുണ്ടായിരുന്നു. രണ്ടാം ഓവറില്‍ തന്നെ. ജസ്പ്രിത് ബുമ്രയുടെ പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച മാര്‍ഷിന് പിഴച്ചു. പന്ത് ഗ്ലൗവില്‍ തട്ടി പൊങ്ങിയെങ്കിലും ക്യാച്ചെടുക്കാനുള്ള അവസരം വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് പാഴാക്കി.
പന്തിന് ഓടിയെത്താന്‍ കഴിഞ്ഞില്ല. ഒരുപക്ഷേ പന്ത് ഒരു ഡൈവിന് ശ്രമിച്ചിരുന്നെങ്കില്‍ മാര്‍ഷിനെ പിടികൂടാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇതോടെയാണ് രോഹിത്തിന് കലി കയറിയത്. താരത്തിനെതിരെ അസഭ്യം പറയുകയായിരുന്നു രോഹിത്. വീഡിയോ കാണാം…
Pathetic Behaviour from Rohit Sharma
Abusing Pant after scoring some irrelevant runs on flat track.
pic.twitter.com/G0RdzcSM1Y— Kohlify_18 (@18_kohlify) June 24, 2024
Rohit Sharma angry on Rishabh Pant and Axar Patel amazing catch#Pant #INDvsAUS #Dube #WhatACatch #Jadeja #Pandya #Sidhu #RohitSharma #IndiaWon #TravisHead #starc pic.twitter.com/APFapFfgsQ
— Harsh Mudgil (@HarshMudgil12) June 24, 2024
Rohit Sharma is angry on Rishabh Pant , it’s easy catch and runout as well
IND vs AUS #Rohit pic.twitter.com/xCvG8KCuXG
— WORLD CUP FOLLOWER (@BiggBosstwts) June 24, 2024
ഇന്ത്യയോടേറ്റ തോല്‍വിയോടെ ഓസീസിന്റെ സെമി പ്രവേശനം തുലാസിലായി. മൂന്ന് മത്സരങ്ങളില്‍ രണ്ട് പോയിന്റാണ് അവര്‍ക്ക്. നാളെ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാല്‍ അഫ്ഗാനിസ്ഥാന്‍ സെമിയില്‍ കടക്കും. ബംഗ്ലാദേശ് കൂറ്റന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമെ സെമിയില്‍ കടക്കൂ. ഓസീസ് സെമിയിലെത്തണമെങ്കില്‍ ബംഗ്ലാദേശുമായി അഫ്ഗാന്‍ തോല്‍ക്കണം. എന്നാല്‍ ബംഗ്ലാദേശ്, ഓസീസിന്റെ നേറ്റ് റണ്‍റേറ്റ് മറിടകടക്കന്ന് ജയിക്കാനും പാടില്ല.