ചങ്ങനാശേരി: പെരുന്ന വില്ലേജ് ഓഫിസിനു മുന്‍പിലുണ്ടായിരുന്ന കൂറ്റന്‍ പുളിമരം കാറ്റത്തു കടപുഴകി വീണു. എം.സി. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനു മുകളിലക്കോണു മരം വീണത്. റോഡരികിലെ വൈദ്യുതി പോസ്റ്റും തകര്‍ത്തുകൊണ്ടാണു മരം കാറിനു മുകളിലേക്കു വീണത്. ഇതോടെ പോസ്റ്റും, ലൈന്‍ കമ്പികളും അടക്കം കാറിനു മുകളിലേക്കു പതിക്കുകയായിരുന്നു.
കാറിനുള്ളില്‍ ഈ സമയം യാത്രക്കാരില്ലാതിരുന്നതിനാല്‍ വലിയ ദുരന്തം വഴിമാറി. കാറില്‍ ഉണ്ടായിരുന്നവര്‍ വില്ലേജ് ഓഫീനുള്ളില്‍ കയറിയതിനു ശേഷമാണു മരം കടപുഴകി കാറിനു മുകളില്‍ പതിച്ചത്. ഇന്നലെ രണ്ടീനാണ് അപകടം. എംസി റോഡ് ഭാഗത്തേക്കാണു മരം വീണത്. മരത്തിന്റെ ശിഖര ഭാഗം റോഡിലേക്കു വീണതിനാല്‍ ഗതാഗത തടസമുണ്ടായി. അഗ്‌നിരക്ഷാസേന എത്തി മരം മുറിച്ചു മാറ്റി. കാര്‍ പൂര്‍ണമായും തകര്‍ന്നു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.