മദ്യലഹരിയിൽ അച്ഛനെ ക്രൂരമായി മർദ്ദിച്ച് മകൻ; സംഭവം പത്തനംതിട്ട തീയ്യാടിക്കലിൽ
പത്തനംതിട്ട: പത്തനംതിട്ട തീയ്യാടിക്കലിൽ അച്ഛനെ ക്രൂരമായി മർദ്ദിച്ച് മകൻ. മർദ്ദനമേറ്റ 76 കാരൻ പാപ്പച്ചൻ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മകൻ ജോൺസനാണ് പാപ്പച്ചനെ മർദ്ദിച്ചത്. വ്യാഴാഴ്ച്ച ഉച്ചയ്ക്കായിരുന്നു സംഭവം. മദ്യലഹരിയിൽ ആയിരുന്നു മർദ്ദനമെന്ന് നാട്ടുകാർ പറയുന്നു. പൊലീസ് എത്തിയാണ് പാപ്പച്ചനെ ആശുപത്രിയിൽ കൊണ്ടുപോയത്. സംഭവത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. രേഖാമൂലം പരാതി ഇല്ലാത്തതിനാലാണ് കേസെടുക്കാതിരുന്നതെന്ന് പെരുംമ്പെട്ടി പൊലീസ് വിശദീകരിച്ചു.
Also Read: തൃശ്ശൂരിൽ ബിജെപിയെ പിന്തുണച്ചവര്‍ ഇനിയെങ്കിലും ചെയ്തത് ശരിയായോ എന്ന് ചിന്തിക്കണം: മുഖ്യമന്ത്രി