ഡല്‍ഹി: ഡല്‍ഹിയിലെ നിലൗത്തി ഗ്രാമത്തിലെ ഹനുമാന്‍ ധരം കാന്തയ്ക്ക് സമീപമുള്ള ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ നിയന്ത്രണ വിധേയമാക്കാന്‍ 28 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി. ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ആളപായം ഇതുവരെ ഉണ്ടായിട്ടില്ല.
മരം കൊണ്ടുണ്ടാക്കിയ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. തടി സാമഗ്രികളുടെ സാന്നിദ്ധ്യം തീ ആളി പടരാന്‍ കാരണമായി. ഒന്നര ഡസനിലധികം അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമാക്കി.
തീപിടിത്തത്തില്‍ ആര്‍ക്കെങ്കിലും പൊള്ളലേറ്റതായി വിവരമൊന്നും ലഭിച്ചിട്ടില്ലെങ്കിലും ലക്ഷങ്ങള്‍ വിലമതിക്കുന്ന സാധനങ്ങള്‍ കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്.
തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.
#WATCH दिल्ली के निलोठी गांव में हनुमान धर्म कांटा के पास एक फैक्ट्री में आग लग गई। मौके पर दमकल की 28 गाड़ियां मौजूद हैं। अभी तक किसी के घायल होने या हताहत होने की सूचना नहीं है। अधिक जानकारी की प्रतीक्षा है। (सोर्स: अग्निशमन विभाग) pic.twitter.com/HrFgtkk9yP
— ANI_HindiNews (@AHindinews) June 21, 2024