മറ്റുള്ളവരുടെ പ്രതികരണത്തെ പേടിച്ച് ലൈക്ക് ചെയ്യാൻ മടിക്കുന്നുണ്ട്. അതിനുളള പരിഹാരം കൂടിയാണ് ഇതെന്ന് എക്സ് പ്രതിനിധി പ്രതികരിച്ചു. പുതിയ മാറ്റം അനുസരിച്ച് പോസ്റ്റ് ഷെയർ ചെയ്തയാൾക്ക് മാത്രമേ ആരാണ് ലൈക്ക് ചെയ്തതെന്ന് അറിയാനാകൂ. ലൈക്കിനെ കൂടാതെ ആരെല്ലാം റീ പോസ്റ്റ് ചെയ്തിട്ടുണ്ടോന്നോ, ബുക്ക്‌മാർക്ക് ചെയ്തിട്ടുണ്ടെന്നോ മറ്റുള്ളവർക്ക് കാണാനാവില്ല.
പ്രായപൂർത്തിയായ ഉപഭോക്താക്കൾക്ക് അഡൾട്ട്, ഗ്രാഫിക് കണ്ടന്‍റുകൾ പോസ്റ്റ് ചെയ്യാനാകുന്ന തരത്തിലാണ് മാറ്റം. ലൈംഗികത വിഷയമായി വരുന്ന കണ്ടന്‍റുകളാണ് അഡൾട്ട് കണ്ടന്‍റുകളിൽ ഉൾപ്പെടുന്നത്. അക്രമം, അപകടങ്ങൾ, ക്രൂരമായ ദൃശ്യങ്ങൾ പോലുള്ളവ ഉൾപ്പെടുന്നവയാണ് ഗ്രാഫിക് കണ്ടന്‍റുകളിൽപ്പെടുന്നത്.
നേരത്തെയും അഡൾട്ട് കണ്ടന്‍റുകൾ പോസ്റ്റ് ചെയ്യാനാകുമെങ്കിലും ഔദ്യോഗികമായി കമ്പനി അനുവാദം നൽകിയിരുന്നില്ല. സമ്മതത്തോടെ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ലൈംഗികത വിഷയമായിവരുന്ന ഉള്ളടക്കങ്ങൾ കാണാനും ഷെയർ ചെയ്യാനും ഉപഭോക്താക്കൾക്ക് കഴിയണമെന്നാണ് വിശ്വസിക്കുന്നതെന്നത്.
പോണോഗ്രഫി കാണാൻ ആഗ്രഹിക്കാത്ത കുട്ടികൾക്കും മുതിർന്നവർക്കും എക്‌സിൽ അവ ദ്യശ്യമാവില്ലെന്നും പേജിൽ പറയുന്നു. 18 വയസിൽ താഴെയുള്ള ഉപഭോക്താക്കൾക്ക് വേണ്ടിയും പ്രായം വെളിപ്പെടുത്താത്തവർക്ക് വേണ്ടിയുമുള്ള പ്രത്യേക നയങ്ങളും കമ്പനിക്കുണ്ട്.