തൃശൂര്‍: ഗെയ്മിങിനു പുത്തന്‍ അനുഭവം പകരുന്ന ഒട്ടേറെ സാങ്കേതിക പ്രത്യേകതകളുള്ള 75 ഇഞ്ച് ഇംപെക്‌സ് ക്യു.എല്‍.ഇ.ഡി ഗൂഗിള്‍ ഗെയിമിങ് ടി.വിയുടെ ഇന്ത്യയിലെ ആദ്യ വില്‍പ്പന തൃശൂരിലെ ഓക്‌സിജന്‍ ഷോറൂമില്‍ നടന്നു. ഗെയ്‌മേഴ്‌സ് ഏറെ ഉപകാരപ്രദമായ ഫീച്ചറുകളാണ് ഇംപെക്‌സ് ടി.വിയില്‍ ഒരുക്കിയിരിക്കുന്നത്.
ദൃശ്യമികവിലും ശബ്ദനിലവാരത്തിലും അത്ഭുതകരമായ അനുഭവം പകരുന്ന ഫീച്ചറുകളാണ് ഇംപെക്‌സിന്റെ ഈ പുതിയ ഗെയിമിങ് ടി.വി ഉപഭോക്താക്കള്‍ക്കു ഉറപ്പു നല്‍കുന്നത്.
ഡി.ടി.എച്ച്.എച്ച്.ഡി, യു.എച്ച്.ഡി, ഡോള്‍ബി ഓഡിയോ, ക്രോം കാസ്റ്റ്, 2 ജി ബി റാം, 8 ജി ബി റോം, 4 എച്ച് ഡി എം ഐ തുടങ്ങി ഒട്ടനവധി അത്യാധുനിക സംവിധാനങ്ങളാണ് ഈ സ്മാര്‍ട്ട് ടിവിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കാഴ്ചക്കാര്‍ക്ക് ഒരു തിയേറ്റര്‍ അനുഭവം തന്നെ സമ്മാനിക്കുന്ന നെറ്റ് സ്ട്രീമിങ്, ഗെയിമിങ് തുടങ്ങി എല്ലാം ഒന്നിക്കുന്ന ഈ ടിവി ഏറ്റവും മികച്ച ഓഫറിലാണ് ഉപഭോക്താക്കള്‍ക്കു നല്‍കുന്നതെന്ന് ഓക്‌സിജന്‍ മാനേജ്‌മെന്റ് അറിയിച്ചു.