ഇടുക്കി: കല്ലാറിലെ സ്വകാര്യ ആന സഫാരി കേന്ദ്രത്തില്‍ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാൻ മരിച്ചു. കാസർക്കോട് നീലേശ്വരം സ്വദേശി ബാലകൃഷ്ണനാ(62)ണ് മരിച്ചത്.
സഫാരി കഴിഞ്ഞു ആനയെ തളക്കുന്നതിനിടെബാലകൃഷ്ണനെ ആന ചവിട്ടുകയായിരുന്നു.
കേരള ഫാം എന്ന ആന സഫാരി കേന്ദ്രത്തില്‍ വച്ചാണ് സംഭവം. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം കുടുംബത്തിനു വിട്ടുനല്‍കും.