ടി20 ലോകകപ്പിലെ ഇന്ത്യയുടെ റിസര്‍വ് താരങ്ങളായ ശുഭ്മന്‍ ഗില്ലും, ആവേശ് ഖാനും നാട്ടിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് ഉയരുന്ന അഭ്യൂഹങ്ങളില്‍ വിശദീകരണവുമായി ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോര്‍. ഗില്ലിനെതിരെ ടീം അച്ചടക്ക നടപടി സ്വീകരിച്ചെന്ന മാധ്യമവാര്‍ത്തകള്‍ അദ്ദേഹം തള്ളി.
ലോകകപ്പിലെ ഇനിയുള്ള മത്സരങ്ങള്‍ വെസ്റ്റ് ഇന്‍ഡീസിലാണെന്നും അവിടേക്ക് രണ്ട് റിസര്‍വ് താരങ്ങളെ മാത്രം കൊണ്ടുപോയാല്‍ മതിയെന്നും നേരത്തെ തീരുമാനിച്ചിരുന്നതായി റാത്തോര്‍ വെളിപ്പെടുത്തി. 
“ഇത് ആദ്യം മുതലുള്ള പ്ലാൻ ആയിരുന്നു. ഞങ്ങൾ യുഎസിൽ വരുമ്പോൾ നാല് റിസര്‍വ് താരങ്ങളെ കൊണ്ടുവരും. അതിനുശേഷം രണ്ട് പേരെ ഒഴിവാക്കും. രണ്ട് പേർ ഞങ്ങളോടൊപ്പം വെസ്റ്റ് ഇൻഡീസിലേക്ക് യാത്ര ചെയ്യും. അതിനാൽ, ടീം മുതലേ ഈ പ്ലാൻ ആദ്യം മുതൽ തയ്യാറാക്കിയതാണ്. ഇത് ആസൂത്രണം ചെയ്തതാണ്, അതിനാൽ ഞങ്ങൾ അത് പിന്തുടരുകയാണ്,” റാത്തോര്‍ പത്രസമ്മേളനത്തിൽ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *