ബെര്‍ലിന്‍: യൂറോ കപ്പില്‍ സ്‌പെയിനിന് വിജയത്തുടക്കം. കരുത്തരായ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് സ്‌പെയിന്‍ കീഴടക്കിയത്. 29-ാം മിനിറ്റില്‍ അല്‍വാരോ മൊറാത, 32-ാം മിനിറ്റില്‍ ഫാബിയന്‍ റൂയിസ്, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഡാനി കര്‍വാജല്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്.
മറ്റൊരു മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഹംഗറിയെ 3-1ന് തോല്‍പിച്ചു. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ജര്‍മ്മനി സ്‌കോട്ട്‌ലന്‍ഡിനെ 5-1ന് തകര്‍ത്തിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *