തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ കുവൈറ്റിലേക്കുള്ള യാത്ര കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കിട്ടാത്തതിനെ തുടർന്നു റദ്ദായതിൽ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
ഒറ്റ ദിവസത്തേക്ക് മന്ത്രി പോയിട്ട് എന്ത് കാര്യമെന്ന് ഗവർണർ ചോദിച്ചു. കുവൈറ്റിൽ ചുരുങ്ങിയ മണിക്കൂറുകൾ ചെലവിടാൻ മന്ത്രി വീണാ ജോർജ് പോയിട്ട് കാര്യമില്ല. കേന്ദ്രമന്ത്രി കുവൈറ്റിൽ പോയി എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്.
എല്ലാ മൃതദേഹങ്ങളും നാട്ടിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപെട്ടിരുന്നു. വീണാ ജോർജിന് കേന്ദ്രം അനുമതി നിഷേധിച്ചതിന്റെ നിയമവശം അറിയില്ലെന്നും ഗവർണർ പറഞ്ഞു.