ഫ്‌ളോറിഡ: ടി20 ലോകകപ്പില്‍ നാളെ നടക്കാനിരിക്കുന്ന ഇന്ത്യ-കാനഡ മത്സരത്തിന് മഴ ഭീഷണി. മത്സരം നടക്കുന്ന ഫ്‌ളോറിഡയിലെ കാലാവസ്ഥ പ്രതികൂലമാണ്. നാളെയും മഴയ്ക്ക് സാധ്യതയുണ്ട്. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഇന്ന് ടീം പരിശീലനം റദ്ദാക്കിയതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, സൂപ്പര്‍ എട്ടില്‍ ഇതിനകം പ്രവേശിച്ച ഇന്ത്യയ്ക്ക് നാളത്തെ മത്സരം പ്രസക്തമല്ല. മത്സരം നടന്നാല്‍ ചില താരങ്ങള്‍ക്ക് വിശ്രമം നല്‍കി അവസരം കിട്ടാത്തവരെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ, മത്സരം റദ്ദാക്കിയാല്‍ അവസരം കാത്തിരിക്കുന്ന മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അത് തിരിച്ചടിയാകും.
റിസര്‍വ് താരങ്ങളില്‍ ശുഭ്മാന്‍ ഗില്ലും, ആവേശ് ഖാനും നാട്ടിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ റിങ്കു സിംഗും, ഖലീല്‍ അഹമ്മദും ടീമിനൊപ്പം തുടരും.
News
Recommended
Sports
ഐസിസി ടി20 ക്രിക്കറ്റ് വേള്‍ഡ് കപ്പ് 2024
കേരളം
ക്രിക്കറ്റ്
ദേശീയം
ലേറ്റസ്റ്റ് ന്യൂസ്
വാര്‍ത്ത