ഡല്‍ഹി: അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി പെമ ഖണ്ഡു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ നടക്കുക.
തുടര്‍ച്ചയായി മൂന്നാം തവണയാണ് പെമ ഖണ്ഡു മുഖ്യമന്ത്രിയാകുന്നത്. ബിജെപി നിയമസഭാ കക്ഷി യോഗത്തില്‍ അദ്ദേഹത്തെ ഏകകണ്ഠമായി തിരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെയാണ് സത്യപ്രതിജ്ഞ നടക്കുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആരോഗ്യമന്ത്രി ജെപി നദ്ദയും ഉള്‍പ്പെടെ ബിജെപിയുടെ ഉന്നത നേതാക്കള്‍ അരുണാചല്‍ പ്രദേശിന്റെ നിയുക്ത മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.
അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 60 അംഗ നിയമസഭയില്‍ 46 സീറ്റുകള്‍ നേടി ഖണ്ഡു, ബിജെപിയെ വന്‍ വിജയത്തിലേക്ക് നയിച്ചിരുന്നു.