തിരുവനന്തപുരം: ടൈപ്പ് 1 പ്രമേഹമുള്ളവര്‍ക്കും ഈ രോഗമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ നിയമനത്തിലും സ്ഥലംമാറ്റത്തിലും മുന്‍ഗണന നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്.
സെറിബ്രല്‍ പാള്‍സി ഉള്‍പ്പെടെയുള്ള ചലനവൈകല്യം, ഭേദമായ കുഷ്ഠം, അസാധാരണമായ പൊക്കക്കുറവ്, ആസിഡ് ആക്രമണത്തിനു വിധേയരായവര്‍, പേശീ സംബന്ധമായ അസുഖമുള്ളവര്‍ എന്നിവര്‍ക്കുള്ള മുന്‍ഗണനയാണ് ഇനി ടൈപ്പ് 1 പ്രമേഹമുള്ളവര്‍ക്കും ലഭിക്കുക.
ഓട്ടിസം, സെറിബ്രല്‍ പാള്‍സി എന്നീ രോഗങ്ങളുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കും ഈ മുന്‍ഗണന നല്‍കിയിരുന്നു.
 ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കും ഇനി മുന്‍ഗണന ലഭിക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed