ഡല്‍ഹി: വിമാന ടിക്കറ്റ് നിരക്കുകള്‍ അനുദിനം ഉയരുന്നതായി തുറന്നു സമ്മതിച്ച് സിവില്‍ ഏവിയേഷന്‍ മന്ത്രി കിഞ്ജരാപ്പു റാം മോഹന്‍ നായിഡു. ഒരു യാത്രക്കാരനെന്ന നിലയില്‍ തന്റെ വ്യക്തിപരമായ അനുഭവം പങ്കുവെച്ച അദ്ദേഹം പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞു.
ജൂണ്‍ 13 നാണ് നായിഡു സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ ചുമതലയേറ്റത്. തന്റെ പ്രാഥമിക ശ്രദ്ധ ടിക്കറ്റ് നിരക്കുകള്‍ സാധാരണക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിലായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡിന് ശേഷം വിമാന ടിക്കറ്റ് നിരക്കില്‍ കാര്യമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്. ഒരു യാത്രക്കാരന്‍ എന്ന നിലയില്‍ ഞാന്‍ ഈ കയറ്റിറക്കങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ട്. ഞങ്ങള്‍ ഇത് അവലോകനം ചെയ്യാന്‍ പോകുകയാണ്, രാം മോഹന്‍ നായിഡു പറഞ്ഞു.