ന്യുയോര്‍ക്ക്: യുഎസ്എയെ ഏഴ് വിക്കറ്റിന് കീഴടക്കി ഇന്ത്യ ടി20 ലോകകപ്പിലെ ‘സൂപ്പര്‍ എട്ടി’ല്‍ പ്രവേശിച്ചു. മത്സരത്തിലുടനീളം വെല്ലുവിളി ഉയര്‍ത്തിയാണ് ഒടുവില്‍ ആതിഥേയരായ യുഎസ് കീഴടങ്ങിയത്. സ്‌കോര്‍: യുഎസ്: 20 ഓവറില്‍ എട്ട് വിക്കറ്റിന് 110. ഇന്ത്യ-18.2 ഓവറില്‍ മൂന്ന് വിക്കറ്റിന് 111.
സാധാരണ ബാറ്റര്‍മാര്‍ രണ്ടക്കം പോലും കടക്കാന്‍ പ്രയാസപ്പെടുന്ന ന്യുയോര്‍ക്കിലെ പിച്ചില്‍ ആദ്യം ബാറ്റു ചെയ്ത യുഎസിന്റെ മൂന്ന് പേരൊഴികെ എല്ലാ ബാറ്റര്‍മാരും രണ്ടക്കം കടന്നു. 23 പന്തില്‍ 27 റണ്‍സെടുത്ത നിതീഷ് കുമാറാണ് ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കു വേണ്ടി അര്‍ഷ്ദീപ് സിംഗ് നാലു വിക്കറ്റും ഹാര്‍ദ്ദിക് പാണ്ഡ്യ രണ്ട് വിക്കറ്റും, അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി.
ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍മാരെ പൊടുന്നനെ പുറത്താക്കി യുഎസ് ബൗളര്‍മാര്‍ ഞെട്ടിച്ചു. ഓപ്പണര്‍മാരായ വിരാട് കോഹ്ലി ഗോള്‍ഡന്‍ ഡക്കിനും, രോഹിത് ശര്‍മ ആറു പന്തില്‍ മൂന്ന് റണ്‍സെടുത്തും പുറത്തായി. രണ്ട് പേരുടെയും വിക്കറ്റ് സ്വന്തമാക്കിയത് സൗരഭ് നേത്രാവല്‍ക്കറായിരുന്നു.
20 പന്തില്‍ 18 റണ്‍സെടുത്ത് ഋഷഭ് പന്തും പുറത്തായതോടെ ഇന്ത്യ നടുങ്ങി. എന്നാം നാലാം വിക്കറ്റില്‍ സൂര്യകുമാര്‍ യാദവും (49 പന്തില്‍ 50), ശിവം ദുബെയും (35 പന്തില്‍ 31) നടത്തിയ രക്ഷാപ്രവര്‍ത്തനം ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. ഇരുവരും പുറത്താകാതെ നിന്നു.
News
Recommended
Sports
ഐസിസി ടി20 ക്രിക്കറ്റ് വേള്‍ഡ് കപ്പ് 2024
കേരളം
ക്രിക്കറ്റ്
ദേശീയം
ലേറ്റസ്റ്റ് ന്യൂസ്
വാര്‍ത്ത