വലിയതുറ: കുട്ടുകാരികള്‍ക്കൊപ്പം പളളിഗ്രൗണ്ടില്‍ തിരുനാള്‍ ആഘോഷത്തോടനുബന്ധിച്ച് നടന്ന ഡാന്‍സ് പരിപാടി കാണാനെത്തിയിരുന്ന പതിനേഴുകാരിയെ ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ.
നെടുമങ്ങാട് പാലോട് ആലമ്പാറ നിരപ്പ് ശിവാലയം വീട്ടില്‍ നിന്ന് സുജീന്ദ്രനെ(35)യാണ് അറസ്റ്റു ചെയ്തത്.
എട്ടിന് രാത്രി 12നായിരുന്നു സംഭവം. തിരുനാളിനോടിനനുബന്ധിച്ച് പളളി ഗ്രൗണ്ടില്‍ നടന്ന ഡാന്‍സ് പരിപാടി കാണുകയായിരുന്ന പെണ്‍കുട്ടിക്കുനേരെ പ്രതി ശാരീരിക ഉപദ്രവം നടത്തുകയായിരുന്നു.
പരാതിയെത്തുടർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.