സുരേഷ് ഗോപിയുടെ 250-മത്തെ ചിത്രമായ ഒറ്റക്കൊമ്പന്‍ നവാഗതനായ മാത്യൂസ് തോമസ് ആണ് സംവിധാനം ചെയ്യുന്നത്.നേരത്തെ പ്രഖ്യാപിച്ചതും എന്നാല്‍ പല കാരണങ്ങളാല്‍ നീണ്ടുപോകുന്ന ചിത്രം കൂടെയാണ് ഒറ്റക്കൊമ്പന്‍. 2020 ലാണ് ഒറ്റക്കൊമ്പന്‍ പ്രഖ്യാപിച്ചത്.
എന്നാല്‍ പൃഥ്വിരാജ് ചിത്രം കടുവയുടെ പ്രമേയവുമായി സാമ്യമുണ്ടെന്ന ആരോപണം വന്നതോടെ ഒറ്റക്കൊമ്പന് പകര്‍പ്പവകാശ നിയമപ്രകാരം സ്റ്റേ വന്നിരുന്നു. ഷിബിന്‍ ഫ്രാന്‍സിസ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാര്‍ ആണ് നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍.
ചിത്രത്തില്‍ പാലാക്കാരന്‍ അച്ചായന്റെ വേഷത്തിലാണ് സുരേഷ് ഗോപിയെത്തുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മിക്കുന്നത്.