പാലക്കാട്: ദക്ഷിണ റെയിൽവെ കാർമിക് സംഘ് പാലക്കാട് മേഖലാ കൺവെൻഷൻ പാലക്കാട് ബി.എം.എസ് ജില്ലാ കാര്യാലയത്തിൽ വെച്ചു നടന്നു. ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.രാജേഷ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ സെക്രട്ടറി കെ.ലെനീഷ് സ്വാഗതം പറഞ്ഞ യോഗത്തിൽ എം.സി.ശ്യാമളൻ അദ്ധ്യക്ഷത വഹിച്ചു. സഹപ്രഭാരി പി.കെ.രവീന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തി.
ഡി.ആർ.കെ.എസ്. ഡിവിഷൻ സംഘടനാ സെക്രട്ടറി സി.മധുസൂദനൻ, കെ.എസ്.ധർമ്മസേനൻ മാസ്റ്റർ, നാരായണൻ കേക്കടവൻ, എ.എസ്.കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഡിവിഷണൽ വൈസ് പ്രസിഡൻണ്ട് യു. തുളസിദാസ് നന്ദിയും പഞ്ഞു.
10 ദിവസത്തിൽ അധികമായ് ആഴ്ചയിൽ ഒരു ദിവസത്തെ റസ്റ്റ് അനുവദിക്കണമെന്ന നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് റെയിൽവെ ലോക്കോപൈലറ്റ് ന്മാർ നടത്തുന്ന സമരം ചർച്ചയിലൂടെ പരിഹരിക്കണമെന്നും മംഗാലാപുരത്തെ മെക്കാനിൽ ജീവനക്കാരുടെ ഡ്യൂട്ടി റോസ്റ്റർ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്നും, റെയിൽവെയിൽ അംഗീകാര യൂണിയനുകളുടെ കാലാവധി കഴിഞ്ഞിട്ടും സ്പെഷൽ ക്വാഷൽ ലീവ് നൽകുന്നത് നിർത്തി വെക്കുക, അർഹതപ്പെട്ടവരെ മാത്രം എഞ്ചിനിയറിംഗ് വിഭാഗത്തിലെ ഓഫീസുകളിൽ നിയമിക്കുക.എന്നീ ആവശ്യയോഗം ഉന്നയിച്ചു. യോഗത്തിനു ശേഷം ആവശ്യങ്ങൾ അടങ്ങിയ നിവേദനം റെയിൽവെ അധികാരികൾക്ക് നൽകി

By admin

Leave a Reply

Your email address will not be published. Required fields are marked *