കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്ക് തലസ്ഥാനത്തു വച്ച് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണു നേരെ ആക്രമണം. പ്രധാനമന്ത്രിയുടെ അടുത്തേക്ക് നടന്നെത്തി അക്രമി പൊടുന്നനെ അടിക്കുകയായിരുന്നു.
സംഭവത്തില്‍ ഒരാളെ കസ്ററഡിയിലെടുത്തതായും അന്വേഷണം നടത്തിവരികയാണെന്നും പോലീസ്. ആക്രമണം എല്ലാവരെയും ഉലച്ചെന്ന് ഡാനിഷ് പരിസ്ഥിതി മന്ത്രി മാഗ്നസ് ഹ്യൂനിക്കെ.
അക്രമിയുടെ പ്രകോപനം എന്തായിരുന്നു എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് പ്രക്രിയ തുടരുന്നതിനിടെയാണ് ആക്രമണം. മൂന്നാഴ്ച മുമ്പ് സ്ളോവാക്യയുടെ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് നേരെ വധശ്രമം നടന്നിരുന്നു.