നടക്കാത്ത സ്വപ്നങ്ങളെ ചേർത്ത് കെട്ടിതോണി പണിയണം
പ്രതീക്ഷകളെ പങ്കായമാക്കിയാത്രതുടരണം
ആഴക്കടലിൽതിമിംഗലത്തിൻ്റെവായിൽ പെടാതെ പവിഴപ്പുറ്റുകൾക്കിടയിലൂടെ ഊളിയിട്ട്മുത്തുച്ചിപ്പികളെകോരിയെടുക്കണം
അടർന്നു വീണകിനാക്കളെചിറകുകളാക്കി
അനന്തമായ ആകാശത്തേക്ക് പറന്നുയരണം
മേഘക്കൂട്ടിൽ ഒളിഞ്ഞിരിക്കാതെ പെയ്തിറങ്ങണം
അസ്തമയ സൂര്യന് കടങ്കഥകൾ ചൊല്ലി കൊടുക്കണം
കേട്ടിരിക്കാൻ നേരമില്ല ചിരി മാഞ്ഞ സന്ധ്യ കണ്ണിലേക്ക് തുറിച്ച് നോക്കി
കൂട്ടിനാളില്ലാതെതനിച്ചായ കടങ്കഥ മനസ്സിനോട് മന്ത്രിച്ചു നമ്മളെന്നുംകടം കഥകൾ മാത്രം
-ലീല കുട്ടായി