വാഷിംഗ്ടൺ : അനധികൃതമായി തോക്ക് കൈവശം വച്ച കേസിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ കുറ്റക്കാരനെന്ന് കോടതി.
25 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഹണ്ടർ ചെയ്തിരിക്കുന്നത്. ശിക്ഷ ഡെലവേറിലേ ഫെഡറൽ കോടതി പിന്നീട് വിധിക്കും. 2018ൽ തോക്ക് വാങ്ങുന്ന സമയത്ത് തെറ്റായ വിവരങ്ങൾ നൽകി എന്നാണ് കേസ്.
ലഹരി ഉപയോഗം മറച്ചുവച്ചു, ലഹരി വസ്തു ഉപയോഗിച്ചിരുന്ന സമയത്ത് തോക്ക് കൈവശം വെച്ചു എന്നിവയാണ് കുറ്റങ്ങള്‍. തോക്ക് നിയമങ്ങളുടെ ലംഘനത്തിന് മൂന്ന് ഫെഡറൽ കുറ്റങ്ങളാണ് ഹണ്ടറിനെതിരെ ചുമത്തിയിരിക്കുന്നത്.