കോഴിക്കോട്: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ മാവൂര്‍ റോഡിലും, പാളയത്തുമുള്ള ഷോറൂമുകള്‍ കൂടുതല്‍ സ്റ്റോക്കും സെലക്ഷനുമായി അതിവിപുലമായ പാര്‍ക്കിംഗ് സൗകര്യത്തോടുകൂടി കോഴിക്കോട് അരയിടത്തുപാലത്തെ നാല് നില കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. 
പുതിയ മെഗാ ഷോറൂമിന്റെ ഉദ്ഘാടനം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ബോചെയും സിനിമാതാരം മഡോണ സെബാസ്റ്റ്യനും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ഉദ്ഘാടനം പ്രമാണിച്ച് ജൂണ്‍ 30 വരെ വിവാഹാവശ്യത്തിന് 25 പവന് മുകളില്‍ പര്‍ച്ചേയ്സ് ചെയ്യുന്ന ഏവര്‍ക്കും ബോചെ നേരിട്ട് 1 ലക്ഷം രൂപ സമ്മാനം നല്‍കുന്നു. കൂടാതെ 1 പവന്‍ വരെയുള്ള സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലി ഈടാക്കുന്നതല്ല. കൂടുതല്‍ പര്‍ച്ചേയ്സ് ചെയ്യുന്നവര്‍ക്ക് സ്പെഷ്യല്‍ ഡിസ്‌കൗണ്ട് ലഭിക്കും. 
എം.കെ. രാഘവന്‍ (എം.പി. കോഴിക്കോട്), കെ.ടി. സുഷാജ് (വാര്‍ഡ് കൗണ്‍സിലര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍), അര്‍ജുന്‍ സേട്ട് മമത (പ്രസിഡന്റ്, എകെജിഎസ്എംഎ), അഷ്റഫ് മൂത്തേടത്ത് (പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി), ബോബി ഗ്രൂപ്പ് സിഇഒ ഗോപാലകൃഷ്ണന്‍ കെ, സിനിമാ താരവും ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ പി.ആര്‍.ഒ. യുമായ വി.കെ. ശ്രീരാമന്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകളറിയിച്ചു. 
അനില്‍ സി.പി (ജി.എം. മാര്‍ക്കറ്റിംഗ്, ബോബി ഗ്രൂപ്പ്) സ്വാഗതവും ജോജി എം.ജെ. (പി.ആര്‍.ഒ, ബോബി ഗ്രൂപ്പ്) നന്ദിയും അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി പേര്‍ക്ക് ധനസഹായം നല്‍കി. 
ഉദ്ഘാടനത്തിനെത്തിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 5 പേര്‍ക്ക് ഡയമണ്ട് റിംഗ് സമ്മാനിച്ചു. ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50% വരെ ഡിസ്‌കൗണ്ട്. ഉയരുന്ന സ്വര്‍ണവിലയില്‍ നിന്നും സംരക്ഷണം നല്‍കിക്കൊണ്ട് അഡ്വാന്‍സ് ബുക്കിംഗ് ഓഫര്‍. 5% അഡ്വാന്‍സ് നല്‍കി ബുക്ക് ചെയ്യുമ്പോള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാം. 
ഡയമണ്ട്, അണ്‍കട്ട്, പ്രഷ്യസ് ആഭരണങ്ങള്‍ പര്‍ച്ചേയ്‌സ് ചെയ്യുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ ദിവസേന ഭാഗ്യശാലികള്‍ക്ക് ഡയമണ്ട് റിംഗും സ്വര്‍ണനാണയങ്ങളും സമ്മാനം. ഓഫര്‍ ജൂണ്‍ 20 വരെ മാത്രം. 
പാളയം, മാവൂര്‍ റോഡ് ഷോറൂമുകളിലെ പാര്‍ക്കിംഗ് അസൗകര്യത്തിന് പരിഹാരമായി അതിവിശാലമായ പാര്‍ക്കിംഗ് സൗകര്യവും അരയിടത്തുപാലം ഷോറൂമില്‍ ഒരുക്കിയിരിക്കുന്നു. അരയിടത്തുപാലത്ത് ഗോകുലം ഗലേറിയ മാളിന് എതിര്‍വശത്തായാണ് ഷോറൂം സ്ഥിതി ചെയ്യുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *