അൽത്താഫ് സലിം, അനാർക്കലി മരിക്കാർ, ഗണപതി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തി വിനോദ് ലീല സംവിധാനം ചെയ്ത മന്ദാകിനി മൂന്നാം വാരത്തിലേക്ക് കടക്കുന്നു. മികച്ച പ്രതികരണത്തോടെ തീയേറ്ററുകളിൽ പൊട്ടിച്ചിരി അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിർമിച്ചത്.
കേരളത്തിൽ മൂന്നാം ആഴ്ചയിൽ 100ലധികം തീയേറ്ററുകളിൽ ചിത്രം പ്രദർശനം തുടരുകയാണ്. യുഎഇ , യുകെ, അയർലൻഡിൽ ചിത്രം രണ്ടാം ആഴ്ചയിലേക്ക് കടന്നിരിക്കുന്നു. മികച്ച പ്രതികരണമാണ് ലോകമെമ്പാടും ചിത്രത്തിനായി ലഭിക്കുന്നത്.
അൽത്താഫിന്റെ ആദ്യ നായക കഥാപാത്രമാണ് മന്ദാകിനിയിലെ ആരോമൽ. അമ്പിളി ആയി അനാർക്കലിയും പ്രശംസ പിടിച്ചുപറ്റി. ഗണപതി എസ് പൊതുവാൾ, അശ്വതി ശ്രീകാന്ത്, പ്രിയ വാരിയർ, അജയ് വാസുദേവ്, ജൂഡ് ആന്റണി, ലാൽജോസ്, ജാഫർ ഇടുക്കി എന്നിവരും അവരുടെ വേഷങ്ങൾ മികച്ചതാക്കി മാറ്റി. ബിബിൻ അശോക് സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയിലെ പാട്ടുകളുടെ വരികൾ എഴുതിയത് വൈശാഖ് സുഗുണനാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *