പാലക്കാട്: പാലക്കാട് ധോണി പൈറ്റാoകുന്നം മേഖലയിൽ 50 വൃക്ഷത്തൈകൾ ഫോർട്ട് ഫെഡ്സിന്റെ സൈക്ലിസ്റ്റുകൾ നട്ടു. സൈക്കിൾ റാലി എൻഎസ്എസ്എൻജിനീയറിങ് കോളേജ് പാലക്കാട് കോളേജിനകത്ത് പ്രവേശിക്കുകയും എൻഎസ്എസ് യൂണിറ്റ്മായി ചേർന്ന് വൃക്ഷത്തൈകൾ നടുകയും ചെയ്തു.
അകത്തെത്തറ ഗ്രാമപഞ്ചായത്തിന്റെ ചീക്കുഴിയിലുള്ള സംരക്ഷിത സ്മാരകമായ അത്താണി സന്ദർശനവും സൈക്കിൾ റാലി യിലൂള്ളവർ സന്ദർശിച്ചു പോകുന്ന വഴിയിൽ പാലക്കാടിന്റെ കരിമ്പന സംസ്കാരം തിരിച്ചുപിടിക്കാൻ പനമ്പഴങ്ങൾ പൊതു ഇടങ്ങളിൽ ബ്രോഡ്കാസ്റ്റ് ചെയ്തു ആണ് റാലി കടന്നുപോയത്.
പരിപാടിയിൽ ചീഫ് കൺസർവേറ്റർ ഫോറസ്റ്റ് വിജയനന്ദൻ ഐ എഫ് എസ്, അസിസ്റ്റൻറ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സിബിൻ റേഞ്ച് ഓഫീസർ വിവേക്, ഡെപ്യൂട്ടി റേഞ്ചർ ഭദ്രകുമാർ, ഫോറസ്റ്റര്‍ ഗിരീഷ്, അകത്തെത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുനിതാ അനന്തകൃഷ്ണൻ, അകത്തേത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മോഹനൻ, എൻ ആർ ജി എസ് അർജുൻ, 35 ഓളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ, ഫോർട്ട്പിള്ളേർസിന്റെ സെക്രട്ടറി ജയറാം, കൂട്ടപ്ലാവിൽ അഡ്വക്കേറ്റ്ബയോ മാനേജ്മെൻറ് കമ്മിറ്റി അംഗവും ഫോർട്ട് ഫെർലി ജനറൽ സെക്രട്ടറിയുമായ ലിജോ പനങ്ങാടൻ, സഹ്യാദ്രി നേച്ചർ ഓർഗനൈസേഷൻ സെക്രട്ടറി അവിട്ടം വിനോദ്, ഫോർഡ് ലെയ്സ് വൈസ് പ്രസിഡൻറ് ദിലീപ്, എക്സിക്യൂട്ടീവ് മെമ്പർ മുനിയാമിൻ, മെമ്പർമാരായ ഗാന, സുധീർ എന്നിവർ പങ്കുചേർന്നു.