ലിലോങ്‌വെ: മലാവി വൈസ് പ്രസിഡൻ്റ് സൗലോസ് ചിലിമ (51) സഞ്ചരിച്ചിരുന്ന സൈനിക വിമാനം കാണാതായതായി റിപ്പോർട്ട്. വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. വിമാന ജീവനക്കാരുമായി ബന്ധപ്പെടാന്‍ വ്യോമയാന അധികൃതര്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
പ്രാദേശിക സമയം രാവിലെ 9ന് ശേഷം പറന്നുയർന്ന വിമാനത്തിൽ ചിലിമയടക്കം 10 പേരുണ്ടായിരുന്നു. വിമാനം എവിടെയാണെന്ന് കണ്ടെത്തുന്നതിനായി തിരച്ചില്‍ നടത്താന്‍ പ്രാദേശിക, ദേശീയ സേനകൾക്ക് പ്രസിഡൻ്റ് ലസാറസ് ചക്വേര ഉത്തരവിട്ടു.