കണ്ണൂർ: ന്യൂ മാഹിയില്‍ ബി.ജെ.പി. നേതാവിൻ്റെ വീടിന് നേരെ ബോംബേറ്.
ചാലക്കര പോന്തയാട്ടിനടുത്ത് ന്യൂമാഹി കുറിച്ചിയില്‍ മണിയൂർ വയലിലെ ബി.ജെ.പി.
നേതാവ് സനൂപിൻ്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. വീടിനകത്തെ ടി.വിക്ക് കേടു പാടുകളുണ്ടായി. ജനല്‍ചില്ലും തകർന്നു.
ഇന്നലെ രാത്രിയാണ് സംഭവം. അക്രമം നടക്കുമ്പോള്‍ വീട്ടില്‍ ആരുമില്ലായിരുന്നു.
എറിഞ്ഞത് സ്റ്റീല്‍ ബോംബായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസ് സ്ഥലത്തെത്തി. സംഭവത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് ബി.ജെ.പി. ആരോപിച്ചു.