നിരീക്ഷകർക്കെതിരെ സുരേന്ദ്രൻ; സീറ്റ് തരാമെന്ന് പറഞ്ഞപ്പോൾ കള്ളപ്പണിക്കരായി തോന്നിയില്ലേ എന്ന് ശ്രീജിത്ത്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ പരോക്ഷ വിമര്‍ശനവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കര്‍. സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നിരീക്ഷകര്‍ക്കെതിരെയുള്ള കെ സുരേന്ദ്രന്‍റെ പ്രതികരണം വലിയ ചര്‍ച്ചയാകുന്നതിനിടെയാണ് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം. ”വൈകുന്നേരം ചാനലിൽ വന്നിരിക്കുന്നുണ്ടല്ലോ കള്ള പണിക്കർമാർ കുറേയെണ്ണം, അവന്മാര് പറയുകയാണ് സുരേഷ് ​ഗോപിയെ തോൽപിക്കാൻ സംസ്ഥാന ഘടകം ശ്രമിക്കുന്നെന്ന്” – കെ സുരേന്ദ്രൻ ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോള്‍ ഇങ്ങനെയാണ് പറഞ്ഞത്. 

പാർട്ടിയിൽ വരൂ പദവി തരാം, ഒപ്പം നിൽക്കൂ സീറ്റ് തരാം എന്നൊക്കെ പറഞ്ഞപ്പോൾ പണിക്കർ കള്ളപ്പണിക്കർ ആണെന്ന് അങ്ങേയ്ക്ക് തോന്നിയില്ലേ എന്നാണ് സുരേന്ദ്രന്‍റെ പേര് പറയാതെയുള്ള കുറിപ്പില്‍ ശ്രീജിത്ത് പണിക്കര്‍ ചോദിച്ചിട്ടുള്ളത്. മനുഷ്യരെ വെറുപ്പിക്കുന്ന കുത്തിത്തിരിപ്പ് മാറ്റിവച്ച് അവർക്ക് ഗുണമുള്ള കാര്യങ്ങൾ ചെയ്താൽ സുരേഷ് ഗോപിക്ക് കിട്ടിയ സ്വീകാര്യത നിങ്ങൾക്കും കിട്ടും. അല്ലെങ്കിൽ പതിവുപോലെ കെട്ടിവച്ച കാശു പോകുമെന്നും ശ്രീജിത്ത് കുറിച്ചു.

കെ സുരേന്ദ്രൻ പറഞ്ഞത് 

ശ്രീജിത്ത് പണിക്കരുടെ കുറിപ്പ്

 

അടിവസ്ത്രത്തിലും ബാഗിലുമായി ഒളിപ്പിച്ചിരുന്നത് 32.79 കിലോ സ്വർണം, വില 19.15 കോടി; രണ്ട് വനിതകൾ അറസ്റ്റിൽ

ഒറ്റ രൂപ കൊടുക്കല്ലേ..! കേരളത്തിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന തട്ടിപ്പ്; പൊലീസിന്‍റെ മുന്നറിയിപ്പ്

സാധാരണയേക്കാൾ നീളം, പല്ലുകൾ കാലുകളിൽ ആഴ്ന്നിറങ്ങി; ചത്തിട്ടും പിടിവിട്ടില്ല, ഗൃഹനാഥന് കരമ്പൂച്ചയുടെ കടിയേറ്റു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin