ദേശീയപാതയ്ക്ക് വേണ്ടിയെടുത്ത കലുങ്കിന് സമീപത്തെ വെള്ളക്കെട്ടിൽ വീണു, ബൈക്ക് യാത്രികൻ മരിച്ചു
കണ്ണൂർ : പിലാത്തറയിൽ ദേശീയപാതയ്ക്ക് വേണ്ടിയെടുത്ത കലുങ്കിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു.
കുഞ്ഞിമംഗലം സ്വദേശി റിയാസ് ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടമുണ്ടായത്. ഹൈവേ വികസനത്തിന്റെ ഭാഗമായി നിർമ്മിച്ച സർവീസ് റോഡിലായിരുന്നു അപകടം.
മാധ്യമങ്ങൾക്ക് വിലക്ക്, നിയമസഭാംഗങ്ങളുടെ ഫോട്ടോസെഷൻ ചിത്രീകരിക്കരുതെന്ന് നിർദ്ദേശം